ആരു പറഞ്ഞു Aaru Paranju Lyrics Malayalam

ആരു പറഞ്ഞു Aaru Paranju Lyrics in Malayalam, from the movie Pulival Kalyanam, starring Jayasurya, Kavya Madhvan, lyrics of the song penned by Kaithapram, sung by P Jayachandran, KS Chithra while music composed by Berny Ignesious.

Aaru Paranju Lyrics Malayalam

(female)
ആരാരേ ആരേ ആരാരേ……
ആരാരേ ആരേ ആരാരേ.. ആരാരേ…
ആരാരേ…… ആരേ ആരേ….

(male)
ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു

(female)
ഏഴു നിറം കൊണ്ടെഴുതിയതെല്ലാം
മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു

(male)
കളി ചൊല്ലും കുയിലാണോ
കുഴലൂതും കാറ്റാണോ
ആരാണീ കള്ളം ചൊല്ലിയതാരാണാവോ

(female)
ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു

(female)
ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ
താരാകാശം പകരം നൽകീ നീ..

(male)
ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ
പൊന്നിൻ പുലർ കാലം പകരം തന്നു നീ

(female)
അഴകേ.. നീ.. അറിയാ മറയത്ത്
അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ

(male)
അന്നാദ്യം കേട്ടു പ്രണയം മൃദു പല്ലവിയായ്

(female)
ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു

(male)
നീ ചുംബന ചെമ്പകപ്പൂ വിരിച്ചു
അതിലനുരാഗ തേൻ നിറച്ചു

(female)
നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ

(Male)
പൂവായ്.. നീ.. കരളിൽ പൂമഴയായ്
മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു

(female)
അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ്

(male)
ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു

(female)
ഏഴു നിറം കൊണ്ടെഴുതിയതെല്ലാം
മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു

(male)
കളി ചൊല്ലും കുയിലാണോ
കുഴലൂതും കാറ്റാണോ

(female)
ആരാണീ കള്ളം ചൊല്ലിയതാരാണാവോ

(male)
ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു..

Aaru Paranju Song Video

Song Credits

Song: Aaru Paranju

Movie: Pulival Kalyanam

Singers: P Jayachandran, KS Chithra

Music: Berny Ignasious

Lyrics: Kaithapram