ചന്ദനമണി Chandanamani Song Lyrics Malayalam from Praja

ചന്ദനമണി Chandanamani Song Lyrics Malayalam from the malayalam movie Praja, which is a political action thriller movie, directed by Joshiy, starring Mohanlal, Cochin Haneefa, Biju Menon, Manoj K Jayan, Babu Namboothiri, Aishwarya. Lyrics of Chandanamani song penned by Gireesh Puthenchery.

Chandanamani Song Lyrics Malayalam

ശാന്താകാരം…. സരസിജനയനം….
വന്ദേ….ഹം… ചിന്മയ രൂപം

(ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം) 2
തരളമധുര മുരളിയുണര് പ്രണയഭരിത കവിതയുണര്
മനസ്സുനിറയുമതുല ഹരിതമദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതൊരു
ശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽ നടയിവളുടെ നടനം

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം

വെൺപുലരികൾ പൊൻ കസവിടുമിന്ദ്രനീലമേഘമെന്റെ
ദൂതു പോയ ഹംസമായ്
മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
നീയെനിക്കു തുമ്രിയായീ
(മനസ്സുകളുടെ കുളിരരുവികളിൽ ച്ഛിലും ച്ഛിലും
മരതകമഴ മൊഴി തിരയുകയായ്) 2
(ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയകലികൾ
തിര നുരയിടുമൊരു കടലിലെഗസലിലലിയുമലസമായ്) 2
വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ
നിറ ചന്ദനമണി ഹായ് ചന്ദനമണി
മൃദു ( ചന്ദനമണി )

പൊൻ യമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
പൂർണ്ണചന്ദ്രബിംബമായീ
ശ്രാവണമണി മേടകളിൽ പ്രാവുകൾ പറന്ന രാവിൽ
പൂവണിഞ്ഞ പുണ്യമായീ
(ശ്രുതിഭരമദസുഖലഹരികളിൽ ധിംനം ധിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ) 2

ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ മലയസലിലമലിയവെ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ മലയസലിലമലിയുമാർദ്രമായ്….
മനസ്സിനിതളിലുണരുമരിയ ശിശിര ശലഭമെഴുതിയ നിറ

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം (2)

Click here for gireesh puthenchery lyrics

Chandanamani Video

Song Credits

Song: Chandanamani

Movie: Praja

Singer: M.G Sreekumar

Music: M.G Radhakrishnan

Lyrics: Gireesh Puthencherry