ഹാലാകെ Halake Lyrics Malayalam – Sulaikha Manzil

ഹാലാകെ Halake Lyrics Malayalam from the malayalam movie Sulaikha Manzil, starring Lukman Avaran, Chemban Vinod Jose, Anarkali Marikar and more, Directed by Ashraf Hamza, lyrics penned by Mu.Ri.

Halake Lyrics Malayalam

പാതിചിരിച്ചന്ദ്രികയേ
പതിനാലിന്റെ ചെല്ലോലിയേ
രാക്കനിയേ താരകമേ
മതി പോലെ പ്രകാശിതയേ
അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ
അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ

മധുരക്കിനാവിന്റെ
കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ ഹാലേ നിന്നെ
കണ്ടാലാകെ ഹാലാകെ മാറുന്നേ

മധുരക്കിനാവിന്റെ
കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ ഹാലേ നിന്നെ
കണ്ടാലാകെ ഹാലാകെ മാറുന്നേ

കല പലതറിയാം
പെണ്ണെ ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ
നിന്റെ നെഞ്ചിൽ തട്ടുന്നോൻ
ഇരുമൈ തകതൈ താളം
തമ്മിൽ കൊള്ളാനായ്
പെണ്മൈ ആണ്മൈ കൊണ്ടോനോ
മണ്ണും വിണ്ണും ഒന്നോനാ

സ്വർഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
ഹാലേതാ ഹാലേ നിന്നെ
കണ്ടാലാകെ ഹാലാകെ മാറുന്നേ
ഹാലേതാ ഹാലേ നിന്നെ
കണ്ടാലാകെ ഹാലാകെ മാറുന്നേ

പടയാളികളായിരമായിരമായ്
സമരോത്സുകരായ്
പടയോടിയ പാവന ഭൂമിക
താണ്ടിയ സംഹിതയാ
പലകൽപനകൾ കവികൾ
പണിതിട്ടൊരു സംഭവമാ
പലപാമര മാനവ മാനസ
സങ്കട സംഗതിയാ

ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ
ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ
നിൻ ചിറകടി സിൽസിലയാലെ
മധുപൊടിയണ പനിമലരാകെ
പൂമ്പൊടിതരി ചിന്തണ് പൂങ്കവിൾ ചോക്കണ്
പൂതികളായിരം പൂവിതളാകണ്
പൂത്ത് നിക്കണ് പാട്ട് പാടണ്
മോഹത്തോടെ
തന്മനതിലെ മണിയറയാകെ
നിറമലരണി വർണ്ണനയാലെ
സു-പ്രിയരസ പധനിസ
സരിഗമ പദരസ
രഥമതി ലുലകമേ അതിധ്രുതമോടി
സുബക്കർത്തിങ്കലെത്തിപ്പെട്ട
യത്തീമിനാളെ ..
ഹാലേതാ ഹാലേ നിന്നെ
കണ്ടാലാകെ ഹാലാകെ മാറുന്നേ

മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ ഹാലേ നിന്നെ
കണ്ടാലാകെ ഹാലാകെ മാറുന്നേ

കല പലതറിയാം
പെണ്ണെ ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ
നിന്റെ നെഞ്ചിൽ തട്ടുന്നോൻ
ഇരുമൈ തകതൈ
താളം തമ്മിൽ കൊള്ളാനായ്
പെണ്മൈ ആണ്മൈ കൊണ്ടോനോ
മണ്ണും വിണ്ണും ഒന്നോനാ
സ്വർഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ

ഹാലേതാ ഹാലേ നിന്നെ
കണ്ടാലാകെ ഹാലാകെ മാറുന്നേ
ഹാലേതാ ഹാലേ നിന്നെ
കണ്ടാലാകെ ഹാലാകെ മാറുന്നേ

Halake Video

Song Credits

Song: Halake

Movie: Sulaikha Manzil

Singer: Vishnu Vijay, Pushpavathy Poyppadathu, Ahi Ajayan

Music: Vishnu Vijay

Lyrics: Mu.Ri

Audio Label: Think Music