Kattadi Thanalum Lyrics in malayalam – Classmates(2006)

Kattadi Thanalum Lyrics in Malayalam from the movie Classmates released in the year 2006, penned by Sarath Vayalar, sung by Vidhu Prathap, Reju Joseph, Ramesh Babu & Sisily, music composed by Alex Paul. Starring Prithviraj Sukumaran, Narain, Jayasurya, Indrajith Sukumaran, Kavya Madhvan and others.

Kattadi Thanalum Lyrics in malayalam

താനാന നാന തനനാന നാന
താനാന താനാന താനാന നാ

കാറ്റാടി തണലും തണലത്തരമതിലും
മതിലില്ലാ മനസുകളുടെ പ്രണയകുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും
കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം
ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം
കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയകുളിരും

മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍
നെഞ്ചം കണി കണ്ടേ നിറയെ
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍
നെഞ്ചം കണി കണ്ടേ നിറയെ
കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ
ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ
പുലരൊളിയുടെ കസവണിയണ മലരുകളുടെ രസനടനം

കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയകുളിരും

വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍
ഉള്ളില്‍ കൊതി ഇല്ലേ സഖിയെ
വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍
ഉള്ളില്‍ കൊതി ഇല്ലേ സഖിയെ
കാണാതൊരു കിളി എങ്ങോ കൊഞ്ചുന്നത് പോലെ
കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത്‌ പോലെ
പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം

കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയകുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും
കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം
ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം

കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയകുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും
കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്

Kattadi Thanalum Video

Video from wilson video songs youtube channel

Song Credits

Song: Kattadi Thanalum

Movie: Classmates

Director: Lal Jose

Lyrics: Sarath Vayalar

Singers: Vidhu Prathap, Reju Joseph, Ramesh Babu & Sisily

Music: Alex Paul