കുതന്ത്ര Kuthanthram Lyrics Malayalam

കുതന്ത്ര Kuthanthram Lyrics Malayalam from the film Manjummel Boys were written and performed by Vedan. The music for the song was composed by Sushin Shyam.

Kuthanthram Lyrics Malayalam

വിയർപ്പു തുന്നിയിട്ട കുപ്പായം
അതിൽ നിറങ്ങളൊന്നുമില്ല, കട്ടായം
കിനാവുകൊണ്ടു കെട്ടും കൊട്ടാരം
അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും

ചെറിയ ഭൂമിയല്ലേ വിധിച്ചത് നമുക്ക്
ഉച്ചിക്കിറുക്കിൽ നിന്നുയരത്തിൽ പറക്ക്
ചേറിൽ പൂത്താലും താമര കണക്ക്
ചോറു പോരേ മണ്ണിൽ ജീവിക്കാൻ നമുക്ക്

കദന കഥയൊന്നും അറിയാത്ത കൂട്ടം
കുരങ്ങു കരങ്ങളിലോ പൂന്തോട്ടം
വയറു നിറയ്ക്കാനല്ലേ നെട്ടോട്ടം
വലയിലൊതുങ്ങാത്ത പരലിൻ കൂട്ടം

കുരുവി കൂട്ടുംപോലെ കൂട്ടിയല്ലോ മുക്കാത്തുട്ട്
കുതിര പോലെ പാഞ്ഞ് വേണ്ടതെല്ലാം പുല്ല്ക്കെട്ട്
കയറുവിട്ട കാളജീവിതമോ ജെല്ലിക്കെട്ട്
കണ്ണൂമൂടിക്കെട്ടി ഉണ്ടാക്കുന്ന ഇരുട്ട്

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

ഉച്ചിവെയിലത്ത് മാടുപോലെ ഉഴച്ചിട്ട്
അന്തി മയങ്ങുമ്പോൾ ആടി കള്ളുകുടിച്ചിട്ട്
പിച്ച വെച്ചതെല്ലാം പെരിയാറിൻ മടിത്തട്ട്
കപ്പലൊച്ചയല്ലോ താരാട്ടുപാട്ട്

ആരു കാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട്
കണ്ണുനീരു പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട്
തുച്ഛ ജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട്
ഒടുക്കം മരിക്കുമ്പോ ആറടി മണ്ണു സ്വത്ത്

പിടിച്ചതെല്ലാം പുലിവാല് ടാ
കാണ്ടാമൃഗത്തിന്റെ തോല് ടാ
അഴുക്കിൽ പിറന്നവരാണെടാ
അഴി മുഖങ്ങൾ നീന്തുന്ന ആളെടാ

പകലു പറന്നതു പോയെടാ
ഇരവു നമുക്കുള്ളതാണെടാ
പദവി, പണമൊന്നും വേണ്ടെടാ ഇത്
ഉരുക്കു ഗുണമുള്ള തോലെടാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

പെരിയാറിന്നരുമകളല്ലെ കാൽ
തൊടും മണ്ണെല്ലാം മലിനമല്ലേ
അടയാളങ്ങൾ ഉടഞ്ഞവരല്ലേ
ശ്വസിച്ചതെല്ലാം പുകപടലമല്ലേ – 2

ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ കൂടെ
പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ കൂടെ
പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ

Sushin Shyam Songs Lyrics

Kuthanthram Song Video

Song Credits

Song: Kuthanthram

Movie: Manjummel Boys

Singer: Vedan

Chorus: Libin Scariya, Milan Joy, Sangeeth Suresh

Music: Sushin Shyam

Lyrics: Vedan

Label: Think Music India