മഴവില്ലിലെ Mazhavillile Lyrics | Falimy | Vishnu Vijay

മഴവില്ലിലെ Mazhavillile Lyrics from the malayalam film Falimy, penned by Mu.ri, song sung by Vishnu Vijay and music directed by also Vishnu Vijay. Falimy movie directed by Nithish Sahadev, starring basil joseph, jagadish, manju pillai.

Mazhavillile Lyrics

തന തന്നന തന്നന തന്നന തന്നന തന്നന തന്നാനാ
തന തന്നന തന്നന തന്നന തന്നന താനാനാനാനാ

മഴവില്ലിലെ വെള്ളയെ നൊമ്പരപ്പമ്പര-
ചുറ്റലിൽ കണ്ടോ നീ
ഇടിമിന്നല് വെട്ടിയ വെട്ടത്തെ നെഞ്ചത്തെ-
കീറലിക്കണ്ടോ നീ

കവിളിത്ത് വന്നൂകൂടെ പുഞ്ചിരിയേ ഒന്നുകൂടെ
നെറുകത്ത് തന്നുകൂടെ ഉമ്മകളെ ഒന്നുകൂടെ

നടാതെ പാതിയായ പാടമാണ് ഞാറ്റുവേലയേ
വരാമോ മാറിലൂടെ ചാല് കീറി കാട്ടുചോലയേ

പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ

രാരീരാരോ രാരീ രാരീരോ
രാരീരാരോ രാരീരാരോ
രാരീരാരോ രാരീ രാരീരോ
രാരീരാരോ രാരീരാരോ

ചിന്നത്തീപ്പൊരിക്കൊഞ്ചലേ
ചിരി കൊട്ടിത്താ തിരികെ
വലുതായ കുഞ്ഞിളമേ
കളിവാക്ക് ചൊല്ലിടണേ

പണ്ട് കണ്ണുപൊത്തിക്കളി
പന്ത് തട്ടിക്കളിയെന്ന പോലെ
ഇന്നത്തെ കണ്ണുരുട്ടിക്കളി
കാത് പൂട്ടിക്കളി അന്നു പോല

കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞ്
മേലേ ചെന്നുവരാന്ന് പാഞ്ഞ് പാഞ്ഞ്
തേഞ്ഞു മാഞ്ഞു പോയ കാലമേ

പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ

രാരീരാരോ രാരീ രാരീരോ
രാരീരാരോ രാരീരാരോ
രാരീരാരോ രാരീ രാരീരോ
രാരീരാരോ രാരീരാരോ

കുഞ്ഞിക്കാലുള്ളം കല്ലിച്ചേ വിരി പഞ്ഞിപ്പാ വഴിയേ
തല പൂത്ത വൻമരമേ മറയാത്ത ചന്ദിരനേ

നമ്മടെ വള്ളിക്കൂടാരത്തെ
നല്ല നിലാവത്തെ വെള്ളിനൂലെ
ഒന്ന് പിള്ളക്കിനാവിനെ
കെട്ടിപ്പിടിച്ചിട്ടങ്ങാടിക്കൂടെ

കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞ്
മേലേ ചെന്നുവരാന്ന്
പാഞ്ഞ് പാഞ്ഞ് തേഞ്ഞു മാഞ്ഞു
പോയ കാലമേ

പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ

Mu.ri songs lyrics

vishnu vijay songs lyrics

About falimy movie