നിലാവേ Nilave Mayumo Lyrics Malayalam – Minnaram Movie

നിലാവേ Nilave Mayumo lyrics in malayalam from the malayalam movie Minnaram, penned by Gireesh Puthencherry, song sung by MG Sreekumar, music composed by SP Venkatesh. Minnaram movie directed by Priyadarshan starring Mohanlal & Shobhana in lead roles.

Nilave Mayumo Lyrics Malayalam

നിലാവേ മായുമോ
കിനാവും നോവുമായ്
ഇളം തേൻ തെന്നലായ്
തലോടും പാട്ടുമായ്

ഇതൾ മാഞ്ഞോരോർമ്മയെല്ലാം
ഒരു മഞ്ഞു തുള്ളി പോലെ
അറിയാതലിഞ്ഞു പോയ്
നിലാവേ മായുമോ
കിനാവും നോവുമായ്

മുറ്റം നിറയെ, മിന്നിപടരും
മുല്ലക്കൊടി പൂത്ത കാലം
തുള്ളിതുടിച്ചും, തമ്മിൽ കൊതിച്ചും
കൊഞ്ചികളിയാടി നമ്മൾ

നിറം പകർന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ ദൂരെ
പറയാതെയന്നു നീ മാഞ്ഞു പോയില്ലെ
നിലാവേ മായുമോ
കിനാവും നോവുമായ്

ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി
ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി
ലില്ലിപാപ്പാ ലോലി, ലില്ലിപാപ്പാ

നീലക്കുന്നിൻ മേൽ പീലിക്കൂടിൻമേൽ
കുഞ്ഞു മഴ വീഴും നാളിൽ
ആടിക്കൂത്താടും മാരികറ്റായ് നീ
എന്തിനിതിലേ പറന്നു

ഉള്ളിലുലഞ്ഞാടും
മോഹപ്പൂക്കൾ വീണ്ടും
വെറും മണ്ണിൽ വെറുതേ
കൊഴിഞ്ഞു ദൂരെ ദൂരെ
അതു കണ്ടു നിന്നു
നിനയാതെ നീ ചിരിച്ചു

നിലാവേ മായുമോ
കിനാവും നോവുമായ്
ഇളം തേൻ തെന്നലായ്
തലോടും പാട്ടുമായ്

ഇതൾ മാഞ്ഞോരോർമ്മയെല്ലാം
ഒരു മഞ്ഞു തുള്ളി പോലെ
അറിയാതലിഞ്ഞു പോയ്

Nilave Mayumo Video

Song Credits

Song: Nilave Mayumo

Movie: Minnaram

Singer: MG Sreekumar

Music: SP Venkatesh

Lyrics: Gireesh Puthencherry