ഓണപ്പാട്ടിന്‍ Onapattin Thalam Thullum Song Lyrics in Malayalam

Onapattin Thalam Thullum Song Lyrics in Malayalam, from the movie Quotation, penned by Brajesh Ramachandran, sung by Kalyani and music composed by Sabeesh George.

Onapattin Thalam Thullum Song Lyrics Malayalam

(ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപൂവേ
നിന്നെ തഴുകാനായ്‌ കുളിർ കാറ്റിൻ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ്‌ കൊതിയൂറും മാരികാറും)2

പൂവിളിയെ വരവേല്‍ക്കും
ചിങ്ങ നിലാവിന്‍ വൃന്ദാവനിയില്‍
തിരുവോണമേ വരുകില്ലെ നീ
തിരുവോണ സദ്യയൊരുക്കാന്‍
മാറ്റേരും കോടിയുടുത്ത്‌
തുമ്പിപ്പെണ്ണേ അണയില്ലെ നീ
തിരുമുട്ടത്ത്‌ ഒരു കോണില്‍
നില്‍ക്കുന മുല്ലേ നീ
തേന്‍ ചിരിയാലേ പൂ ചൊരിയൂ നീ

ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായ്‌ കുളിർ കാറ്റിൻ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ്‌ കൊതിയൂറും മാരികാറും

ഒ…തന്താനേ നാനേ താനാനാനേ നാനേ….
തന്താനേ നാനേ താനേനാനേനാ നാനേ
തന്നന നാനേ നാനേന നാനാനാ
തന്നനാ നാനേ നാനേന ഓ… നാനേ…

കിളി പാട്ടില്‍ ശ്രുതി ചേര്‍ത്തു
കുയില്‍പാടും വൃന്ദാവനിയില്‍
പൂ നുള്ളുവാന്‍ വരൂ ഓണമേ
കുയില്‍പാട്ടിന്‍ മധുരിമയില്‍
മുറ്റത്തെ കളം ഒരുക്കാന്‍
അകത്തമ്മയായ്‌ വരൂ ഓണമേ
പൊന്നോണക്കോടി ഉടുത്ത്‌
നില്‍ക്കുന്ന തോഴിയായ്‌
പൂന്‍കുഴലി നീ തേന്‍ ശ്രുതി പാടൂ

(ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായ്‌ കുളിർ കാറ്റിൻ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ്‌ കൊതിയൂറും മാരികാറും)2

Onapattin Thalam Thullum Song Video

Song Credits

Song: Onapattin Thalam Thullum

Movie: Quotation

Lyrics: Brajesh Ramachandran

Singer: Kalyani & Chorus

Music: Sabeesh George