ഒന്നാം Onnam Ragam Paadi Song Lyrics Malayalam | Thoovanathumbikal

ഒന്നാം Onnam Ragam Paadi Song Lyrics in Malayalam, penned by Sreekumaran Thambi, from the movie Thoovanathumbikal, sung by G Venugopal and KS Chithra, music composed by Perumbavoor G Ravindranath. Thoovanathumbikal Directed by P Padmarajan, starring Mohanlal, Parvathy and others.

Onnam Ragam Paadi Song Lyrics Malayalam

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുന്നാഥൻ‌റെ മുമ്പിൽ
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുന്നാഥൻ‌റെ മുമ്പിൽ
പാടുവതും രാ..ഗം നീ തേടുവതും രാ..ഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ

ഈ പ്രദക്ഷിണവീഥികൾ
ഇടറിവിണ്ട പാതകൾ
എന്നും ഹൃദയസംഗമത്തിൻ
ശീവേലികൾ തൊഴുതു

ആ…ആ…ആ….ആ…
ആ.. ആ.. ആ…ആ..

ഈ പ്രദക്ഷിണവീഥികൾ
ഇടറിവിണ്ട പാതകൾ
എന്നും ഹൃദയസംഗമത്തിൻ
ശീവേലികൾ തൊഴുതു

കണ്ണുകളാലർച്ചന
മൌനങ്ങളാൽ കീർത്തനം
എന്നാമെല്ലാമറിയുന്നീ
ഗോപുരവാതിൽ

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുന്നാഥൻ‌റെ മുമ്പിൽ
പാടുവതും രാ..ഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ

നിൻ‌റെ നീലരജനികൾ
നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ
നടതുറന്നു കിടന്നു

ആ…ആ…ആ….ആ…
ആ.. ആ.. ആ…ആ..

നിൻ‌റെ നീലരജനികൾ
നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ
നടതുറന്നു കിടന്നു

അന്നുകണ്ട നീയാരോ
ഇന്നുകണ്ട നീയാരോ
എല്ലാമെല്ലാം
കാ..ലത്തിൻ ഇന്ദ്രജാലങ്ങൾ

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുന്നാഥൻ‌റെ മുമ്പിൽ
പാടുവതും രാ..ഗം നീ തേടുവതും രാ..ഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ

Onnam Ragam Paadi Song Video

Song Credits

Song: Onnam Ragam Paadi

Movie: Thoovanathumbikal

Singers: G Venugopal, KS Chithra

Music: Perumbavoor G Ravindranath

Lyrics: Sreekumaran Thampi